ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഗൂഗ്ളിന്‍റെ ഡൂഡ് ൽ

കോഴിക്കോട്: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തിന് ആദരമർപ്പിച്ച് ഗൂഗിള്‍ ഡൂഡിലും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1947-ലെ ഓഗസ്റ്റ് 15-ല്‍ പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തെ ആദരിച്ചാണ് ഗൂഗിളിന്‍റെ ഡൂഡില്‍.

ഓഗസ്റ്റ് 15-ന് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന രംഗം ഒരോരുത്തരുടേയും മനസ്സില്‍ ഉണര്‍ത്തുന്നതാണ് പുതിയ ഡൂഡില്‍.

കഴിഞ്ഞ ദിവസം, വൈദിക രാജവും, കളിമണ്ണിലുള്ള കാളവണ്ടിയും, നൃത്തമാടുന്ന വെങ്കല യുവതിയും ഉള്‍പ്പെടുന്ന മോഹന്‍ജദാരോയുടെ ചരിത്രശേഷിപ്പുകളായിരുന്ന ഡൂഡിലിലൂടെ പാകിസ്താന്‍റെ സ്വാതന്ത്ര്യദിനത്തിന് ഗൂഗിള്‍ സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.