അമ്മയെ തീവെച്ചുകൊന്നു; മുഖ്യമന്ത്രിക്ക് രക്തംകൊണ്ടെഴുതിയ കത്തുമായി മകള്‍

ബുലന്ദ്ശഹര്‍: ‘എന്‍െറ കണ്‍മുന്നിലാണ് അമ്മ ജീവനോടെ കത്തിയെരിഞ്ഞത്. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്‍െറ പേരില്‍ അമ്മ ഉപദ്രവിക്കപ്പെടുന്നത് 15 വര്‍ഷമായി ഞാന്‍ കണ്ടിരുന്നു. 11 വര്‍ഷം മുമ്പ് എന്‍െറ അനുജത്തി തന്യ പിറന്നപ്പോള്‍ ഞങ്ങള്‍ മൂവരെയും വീട്ടില്‍നിന്ന് പുറത്താക്കി. അമ്മ കത്തിയെരിഞ്ഞപ്പോള്‍ അനുജത്തി ഉറക്കെക്കരഞ്ഞു. പക്ഷേ, എനിക്ക് ധൈര്യം അഭിനയിക്കേണ്ടിവന്നു. ഞാന്‍ പൊലീസ് ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ചു. ആംബുലന്‍സിനായി വിളിച്ചു. ആരും സഹായത്തിന് വന്നില്ല’ -സ്വന്തം അമ്മ ജീവനോടെ കത്തിയെരിയുന്നത് കാണേണ്ടിവന്ന മകള്‍ നടപടിക്കായി മുഖ്യമന്ത്രി അഖിലേഷ് യാദവിന് രക്തം കൊണ്ടെഴുതിയ കത്തിലെ ഭാഗങ്ങളാണിത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍നിന്നുള്ള 15കാരി ലതിക ബന്‍സാലിനാണ് കരുണവറ്റിയ അധികാരികള്‍ക്ക് രക്തത്തില്‍ മുക്കി നിവേദനമെഴുതേണ്ടിവന്നത്.

നിവേദനം ശ്രദ്ധയില്‍ പെട്ട അഖിലേഷ് പെണ്‍കുട്ടിയെ നേരിട്ട് വിളിപ്പിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തു. കേസില്‍ തുടരന്വേഷണത്തിനും അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്.

ആണ്‍കുട്ടിയെ പ്രസവിച്ചില്ളെന്ന പേരില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് നിരന്തം പീഡനത്തിന് വിധേയയായ അനു ബന്‍സാലിനെ ജൂണ്‍ 14 ന് മക്കളുടെയും ഭര്‍ത്താവിന്‍റെയും മുന്നില്‍വെച്ച് കുടുംബാംഗങ്ങള്‍ തീവെക്കുകയായിരുന്നു.

രണ്ടാമത്തെ പെണ്‍കുഞ്ഞുണ്ടായപ്പോള്‍ അമ്മയെയും കുഞ്ഞുങ്ങളെയും വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു. വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. സംഭവദിവസം അനുവിന്‍െറ ഭര്‍ത്താവിന്‍െറ അമ്മയും സഹോദരനും മറ്റ് ബന്ധുക്കളും ആ വീട്ടിലത്തെിയാണ് അനുവിനെ തീകൊളുത്തിയത്. പൊലീസിനെ വിളിച്ചിട്ട് കിട്ടാത്തതിനത്തെുടര്‍ന്ന് ലതിക അമ്മാവനെ വിളിച്ചു. അദ്ദേഹം എത്തിയാണ് അനുവിനെ ആശുപത്രിയിലത്തെിച്ചത്. പക്ഷേ, രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അനു ആറു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ മരണപ്പെട്ടു.

ജീവനോടെ ചുട്ടുകൊന്നതാണെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടും ആത്മഹത്യയാണെന്ന കുടുംബാംഗങ്ങളുടെ പരാതിയില്‍ ഭര്‍ത്താവ് മനോജിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. മനോജിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത പൊലീസ് കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മറ്റ് ഏഴ് കുടുംബാംഗങ്ങളെ വെറുതെ വിടുകയാണുണ്ടായത്. പ്രതികള്‍ പുറത്ത് സുഖമായി വിലസുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടും ഫലമില്ലാതായതോടെയാണ് ലതിക ചോര കൊണ്ട് കത്തെഴുതിയത്.

മാതാവിനെ കണ്‍മുന്നില്‍വെച്ച് കൊലപ്പെടുത്തിയത്   തന്നെയും ഇളയ സഹോദരി തന്യയെയും മാനസികമായും ശാരീരികമായും ഏറെ ബാധിച്ചുവെന്നും കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ലതിക നിവേദനം നല്‍കിയത്.

രണ്ടു തവണ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ളെന്നും പെട്ടന്ന് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നതിന് വേണ്ടിയാണ് ചോരകൊണ്ട് എഴുതിയതെന്നും ലതിക പറഞ്ഞു. സ്വന്തം കൈവിരല്‍ മുറിച്ചാണ് ഞങ്ങളുടെ സങ്കടങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിയത്. എന്നാല്‍ താനനുഭവിച്ച വേദന ജീവനോടെ ചുട്ടെരിയുമ്പോള്‍ ഞങ്ങളുടെ മാതാവ് അനുഭവിച്ചതിന്‍റെ എത്രയോ മടങ്ങ് ചെറുതാണ്- ലതിക മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം ഊര്‍ജിതമാക്കിയതായും ഒളിവില്‍ പോയ മറ്റ് ഏഴ് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നുണ്ടെന്നും ബുലന്ദ്ശഹര്‍ പൊലീസ് മേധാവി അനിഷ് അന്‍സാരി പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.