ശമ്പള വര്‍ധനക്ക് എം.പിമാര്‍ രംഗത്ത്

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തിന്‍െറ സമാപന നാളില്‍ ശമ്പളം കൂട്ടണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ എം.പിമാര്‍ രംഗത്തുവന്നു. ഏഴാം ശമ്പളകമീഷന്‍ ശിപാര്‍ശ പ്രകാരം കാബിനറ്റ് സെക്രട്ടറിയുടെ പുതുക്കിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ ശമ്പളം വേണമെന്നായിരുന്നു ആവശ്യം. ഏഴാം ശമ്പളകമീഷന്‍ ശിപാര്‍ശ നടപ്പാക്കിയശേഷം ഒരു സര്‍ക്കാര്‍ പി.എക്കു ലഭിക്കുന്നതിനേക്കാള്‍ കുറവാണ് എം.പിമാരുടെ ശമ്പളമെന്ന് ശൂന്യവേളയില്‍ വിഷയമുന്നയിച്ച സമാജ് വാദി പാര്‍ട്ടി എം.പി രാംഗോപാല്‍ യാദവ് പറഞ്ഞു. അതോടെ ശമ്പള വര്‍ധനക്കായി പാര്‍ട്ടി ഭേദമെന്യേ എല്ലാ എം.പിമാരും രംഗത്തത്തെി. ഡല്‍ഹിയിലെ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കുറവാണ് എം.പിമാരുടെ ശമ്പളം. മഹാരാഷ്ട്രയിലെ എം.എല്‍.എമാരുടെ പുതുക്കിയ ശമ്പളത്തിന്‍െറ പകുതി പോലുമില്ല ഇത്. തെലങ്കാന എം.എല്‍.എമാര്‍ക്ക് എം.പിമാരേക്കാള്‍ മൂന്നിരട്ടി ശമ്പളമുണ്ട്. പണപ്പെരുപ്പം കൂടിയപ്പോഴും എംപിമാരുടെ ശമ്പളം കൂടിയില്ല. ഇത് അംഗീകരിക്കാനാവില്ളെന്നും യാദവ് പറഞ്ഞു. ആദ്യമായാണ് എം.പിമാരുടെ ശമ്പളം ഇരട്ടിയാക്കണമെന്ന പാര്‍ലമെന്‍ററി സമിതിയുടെ ശിപാര്‍ശയെക്കുറിച്ച് സര്‍ക്കാര്‍ മൗനംപാലിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

ആയിരക്കണക്കിനു കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്ക് ചെലവഴിക്കുന്നത്. ഇതിനു മടികാണിക്കാത്ത സര്‍ക്കാറിന് എം.പിമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മാത്രമാണ് മടിയെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ആറു വര്‍ഷം മുമ്പാണ് എംപിമാരുടെ ശമ്പളം വന്‍തോതില്‍ കൂട്ടിയത്. ശമ്പളവര്‍ധനക്ക് പാര്‍ലമെന്‍ററി സമിതി നല്‍കിയ ശിപാര്‍ശകള്‍ മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചിരുന്നു. കേന്ദ്രമന്ത്രിസഭ വൈകാതെ ഇക്കാര്യം പരിഗണിച്ചേക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തേ വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് പ്രതിമാസ തുക നിലവിലുള്ള 1,90,000ല്‍ നിന്ന് 2,80,000 രൂപയായി വര്‍ധിക്കും. നിയോജകമണ്ഡലം അലവന്‍സ് 45,000ത്തില്‍ നിന്ന് 90,000 രൂപയായും പ്രതിമാസ പെന്‍ഷന്‍ 20,000ത്തില്‍ നിന്ന് 35,000 രൂപയായും ഉയരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.