കശ്മീര്‍: വീണ്ടും സംഘര്‍ഷം; കര്‍ഫ്യൂ തുടരുന്നു

ശ്രീനഗര്‍: തുടര്‍ച്ചയായി 30ാം ദിവസവും കശ്മീരില്‍ സംഘര്‍ഷാവസ്ഥക്ക് അയവില്ല. വെള്ളിയാഴ്ച  മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച ഷോപിയാനിലും അനന്ത്നാഗിലും പ്രതിഷേധക്കാരും സൈനികരുമായി ഏറ്റുമുട്ടലുണ്ടായി. 21 പേര്‍ക്ക് പരിക്കേറ്റു.
താഴ്വരയുടെ പല ഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. ഷോപിയാനിലെ ഹെര്‍പൊരയില്‍ സൈനികര്‍ക്കുനേരെ കല്ളേറുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും ബുദ്ഗാം ജില്ലയിലെ നാല് പട്ടണങ്ങളിലുമാണ് കര്‍ഫ്യൂ തുടരുന്നത്. കശ്മീരില്‍ എല്ലായിടത്തും നാലോ അതില്‍കൂടുതലോ പേര്‍ കൂട്ടം ചേരുന്നതിനും വിലക്കുണ്ട്. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനം പുന$സ്ഥാപിച്ചിട്ടില്ല. സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്.
ജൂലൈ എട്ടിന് ഹിസ്ബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം വ്യാപിച്ചത്. ഇതുവരെ 54 പേര്‍ കൊല്ലപ്പെടുകയും 6000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.