Posted On
date_range Updated On
date_range ഏക സിവില്‍ കോഡ്: രൂക്ഷ വിമര്‍ശമുയര്‍ത്തി എം.ഐ. ഷാനവാസ്
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള മോദിസര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ലോക്സഭയില്‍ എം.ഐ. ഷാനവാസ് ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് വ്യക്തിനിയമത്തിന്‍െറയും വിശ്വാസത്തിന്‍െറയും പ്രശ്നമാണ്. ഇസ്ലാമിക ശരീഅത്തിന്‍െറ കടക്കല്‍ കത്തിവെക്കാനുള്ള ഗൂഢനീക്കമാണ്. ഭരണഘടനയുടെ 25ാം അനുഛേദം നല്‍കുന്ന ഉറപ്പുകള്‍ക്ക് വിരുദ്ധമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഷാനവാസ് പറഞ്ഞു. ഏക സിവില്‍ കോഡ് പ്രശ്നം അലംഭാവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.