ബലാത്സംഗ കേസ് :‘‘പീപ്പിലി ലൈവ്’’ സഹ സംവിധായകന് ഏഴു വര്‍ഷം തടവ്

ന്യൂഡല്‍ഹി: യു.എസ് വനിതയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മഹ്മൂദ് ഫാറൂഖിക്ക് ഏഴു വര്‍ഷം തടവ്. ഡല്‍ഹി കോടതിയുടേതാണ്  വിധി. ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായ ‘പീപ്ലി ലൈവി’ന്‍െറ സഹ സംവിധായകന്‍ ആയിരുന്നു ഫാറൂഖി. തടവിനു പുറമെ 50,000 രൂപ പിഴയും അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് ജെയ്ന്‍ ചുമത്തി. ഇരയായ സ്ത്രീക്ക് മതിയായ നഷ്ടപരിഹാരം തീരുമാനിക്കാന്‍ ഡല്‍ഹി ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

മദ്യപിച്ച് ദക്ഷിണ ഡല്‍ഹിയിലെ വീട്ടില്‍വെച്ച് അമേരിക്കക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നേരത്തെ കേസില്‍ വാദം നടക്കവെ ഫാറൂഖിക്ക് ജീവപര്യന്തം ശിക്ഷ തന്നെ നല്‍കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. വിദേശ യുവതിയോട് ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പ്രതി രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും അവര്‍ വാദിച്ചു. ഫാറൂഖിയുടെ അനാരോഗ്യവും കേസുമായി ഏറെ സഹകരിച്ച കാര്യവും ചൂണ്ടിക്കാട്ടി ഒരു മാറ്റത്തിന് അവസരം നല്‍കണമെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന 44കാരനായ ഫാറൂഖിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും. ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് സഹായം ചോദിച്ചത്തെിയ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.