ഉന സംഭവത്തെ ന്യായീകരിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയലെ ദലിത് വേട്ടയെ ന്യായീകരിച്ച തെലുങ്കാന എം.എല്‍.എ രാജാസിങിനെതിരെ ഹൈദരബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പശുവിനെ കൊന്നതിലൂടെ ദലിതുകളുടെ വൃത്തികേടുകളാണ് തുറന്ന് കാട്ടുന്നതെന്നും ഈ സംഭവം ദലിതുകള്‍ക്ക് ഒരു പാഠമാകട്ടെയെന്നും എം.എല്‍.എ പറയുന്നു.

ഉന സംഭവത്തെ ഞാന്‍ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും ദലിതുകള്‍ പശുക്കളെ ആരാധിക്കണമെന്നും ഇതിലൂടെ പൂര്‍ണമായി ധര്‍മത്തെ പിന്തുടരണമെന്നും രാജാസിങ് വ്യക്തമാക്കുന്നു. ഫേസ്ബുക്ക് വിഡിയോയിലൂടെയായിരുന്നു ബി.ജെ.പി എം.എല്‍.എ രാജാസിങ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.