കണ്ഡമാല്‍ കലാപം: ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണം –സുപ്രീംകോടതി

ന്യൂഡല്‍ഹി:  ഒഡിഷയിലെ കണ്ഡമാല്‍ ക്രൈസ്തവ വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി. 2008ല്‍ നടന്ന ലഹളയിലെ ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കണ്ടത്തെിയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍,  ജസ്റ്റീസ്  ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്‍െറ ഉത്തരവ്.  ആര്‍ച്ച് ബിഷപ് റാഫേല്‍ ചീനത്തിന്‍െറ ഹരജി പരിഗണിച്ചാണിത്. 2008 ആഗസ്റ്റ് 23ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും നാലു സഹപ്രവര്‍ത്തകരും  കൊല്ലപ്പെട്ടതിനെ  തുടര്‍ന്നാണ്  കണ്ഡമാല്‍ ജില്ലയിലും സംസ്ഥാനത്തെ മറ്റു ചില ഭാഗങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടത്.  ഒരു മാസത്തോളം  നീണ്ട സംഘര്‍ഷത്തില്‍ ചുരുങ്ങിയത് 38 പേര്‍ കൊല്ലപ്പെട്ടു. ഇതിലധികവും ക്രിസ്ത്യാനികളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.