പരസ്യയിനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 35 കോടിയിലേറെ

മുംബൈ: ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ അച്ചടിമാധ്യമങ്ങളില്‍ പരസ്യയിനത്തില്‍ മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 35.58 കോടി രൂപയെന്ന് വിവരാവകാശരേഖ. സര്‍ക്കാറിന്‍െറ രണ്ടാംവാര്‍ഷികമായ മേയ് 26നോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിനായി എത്ര രൂപ ചെലവഴിച്ചുവെന്ന ആര്‍.ടി.ഐ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയുടെ അന്വേഷണത്തിലാണ് ഈ മറുപടി ലഭിച്ചത്. പ്രാദേശിക ഭാഷകളിലേതടക്കം 11,236 പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച  പരസ്യങ്ങളുടെ വിശദ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ളിസിറ്റിയുടെ (ഡി.എ.വി.പി) വിവരാവകാശ ഓഫിസര്‍ രൂപ വേദി അപേക്ഷകന് ലഭ്യമാക്കി. മന്‍മോഹന്‍ സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികത്തില്‍ എത്ര തുക ചെലവഴിച്ചുവെന്ന ഗല്‍ഗലിയുടെ ചോദ്യത്തിന് അത് കൈവശമില്ല എന്നായിരുന്നു ഡി.എ.വി.പിയുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.