Posted On
date_range Updated On
date_range ഇടിമിന്നല്‍: ഒഡിഷയില്‍ മരണം 56
ഭുവനേശ്വര്‍: ഒഡിഷയില്‍ ഇടിമിന്നലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ബൊലാംഗിര്‍, ജഗത്സിങ്പൂര്‍, ഖുദ്ര, കട്ടക്ക് എന്നിവിടങ്ങളിലാണ് ഇന്നലെ നാലു പേര്‍ മിന്നലേറ്റ് മരിച്ചത്. സംഭവത്തിൽ കഴിഞ്ഞ മാസം വരെ 41 പേരും അടുത്ത ദിവസങ്ങളിലായി 11 പേരുമാണ് മരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും മുഖ്യമന്ത്രി നവീന്‍ പട്നായികിന്‍െറ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.