ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ജയ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഷയത്തെ പറ്റി അതിവിദഗ്ധന്‍ എന്ന രീതിയില്‍ മോദി വലിയ പ്രഭാഷണം നടത്തും. എന്നാല്‍ പ്രസംഗത്തില്‍ പറയുന്ന വിഷയങ്ങളില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിനാവുന്നില്ലെന്നും തരൂര്‍ പറഞ്ഞു. രോഗം എന്താണെന്ന് കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നിര്‍ദേശിക്കാന്‍ കഴിയാത്ത ഡോക്ടറെ കൊണ്ട് കാര്യമില്ലെന്നും തരൂര്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചു.
ഇന്ത്യയില്‍ രാഷ്ട്രത്തിനാണ് സൈനിക ശക്തിയുള്ളത്. എന്നാല്‍ പാകിസ്താനില്‍ സൈന്യത്തിന്‍െറ പക്കലാണ് രാഷ്ട്രമുള്ളത്. രാജ്യത്തെ പ്രതിരോധിക്കാനാണ് ഇന്ത്യയില്‍ ഒരാള്‍ സൈന്യത്തില്‍ ചേരുന്നത്. എന്നാല്‍ പാകിസ്താനില്‍ രാജ്യം ഭരിക്കാനാണ് സൈന്യത്തില്‍ അണിനിരക്കുന്നത്. അവിടെ എല്ലാം നിയന്ത്രിക്കുന്നത് പട്ടാളമാണെന്നും തരൂര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ^യാത്രാ പാതകള്‍ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.