കശ്മീര്‍: പൊലീസ് ഉദ്യോഗസ്ഥന്‍െറ പുറത്തേറി അരുവി കടക്കുന്ന ബി.ജെ.പി എം.എല്‍.എയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു-കശ്മീരിലെ ഛബ് നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധി കൃഷന്‍ ലാല്‍ ആണ് പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍െറ പുറത്തേറി അരുവി കടന്നത്.
തന്നെ സഹായിക്കാനാണ് സര്‍ക്കാര്‍ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നതെന്നും അതിനാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ളെന്നുമാണ് സംഭവത്തെക്കുറിച്ചുള്ള എം.എല്‍.എയുടെ പ്രതികരണം.
ഞങ്ങള്‍ രണ്ടുപേരും പൊതുപ്രവര്‍ത്തകരാണ്. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുന്നതിലും അരുവി മുറിച്ച് കടക്കാനായി പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍െറ സഹായം തേടുന്നതിലും എന്തു തെറ്റാണുള്ളത്?
ഞാന്‍ ഇതേ പ്രദേശത്ത് ഡോക്ടറായി വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് ഒറ്റക്കായിരുന്നു അരുവി മുറിച്ചു കടന്നിരുന്നത്. ഇന്ന് ഞാന്‍ ഒരു ജനപ്രതിനിധിയാണ്. സര്‍ക്കാര്‍ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ അനുവദിച്ചിട്ടുമുണ്ട്. അദ്ദേഹം എന്നെ സഹായിച്ചതില്‍ എന്താണ് തെറ്റ്?
ഇങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള കൃഷന്‍ ലാലിന്‍െറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.