അഹമ്മദാബാദ്: രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്രയിലെ നവി മുംബൈ എന്നിവക്ക് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലും മാംസ വില്‍പനക്ക് വിലക്ക്. ജൈനമത വിശ്വാസികളുടെ ആഘോഷമായ പരിയൂഷാന്‍െറ ഭാഗമായി ഒരാഴ്ചത്തെ വിലക്കാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ഏര്‍പ്പെടുത്തിയത്. നഗരത്തില്‍ ഒരു തരത്തിലുമുള്ള അറവും മാംസ വില്‍പനയും നടത്തരുതെന്നാണ് നിര്‍ദേശം. എന്നാല്‍, മത്സ്യ വില്‍പനക്ക് വിലക്ക് ബാധകമല്ല.
ജൈനമതക്കാരുടെ വ്രതത്തേട് അനുബന്ധിച്ച് മാംസ വില്‍പനക്ക് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വ്യാഴാഴ്ച നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ പരിധിയില്‍ ഈ മാസം 17, 18, 27 തീയതികളിലാണ് അറവും മാംസ വില്‍പനയും നിരോധിച്ചിട്ടുള്ളത്. നടപടിയില്‍ പ്രതിഷേധിച്ച് ഇറച്ചി വിതരണം ചെയ്ത ശിവസേന, എം.എന്‍.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ, ജമ്മു കശ്മീരിലും മാംസ വില്‍പന നിരോധിച്ചിട്ടുണ്ട്. അഭിഭാഷകനായ പരിമോക്ഷ് സേ ത്ത് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ഹൈകോടതിയാണ് ഉത്തരവിറക്കിയത്. ജമ്മു കശ്മീരിന് മാത്രം ബാധകമായ രണ്‍ബീര്‍ പീനല്‍ കോഡ് (ആര്‍.പി.സി) പ്രകാരം പശു, കാള, പോത്ത് എന്നീ മൃഗങ്ങളെ കൊല്ലുന്നതും മാട്ടിറച്ചി വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്. നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാതെ 10 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.
ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ അറവും ഇറച്ചി കച്ചവടവും നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ തീരുമാനത്തെ ചോദ്യം ചെയ്ത് മട്ടന്‍ ഡീലേസ് അസോസിയേഷന്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നിരോധമെന്നും മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് നഗരസഭ നിരോധം ഏര്‍പ്പെടുത്തിയതെന്നും ഹരജിക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും മുംബൈ നഗരസഭയോടും ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.