ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആംബുലന്‍സ് സര്‍വിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകനും സിഗിറ്റ്സ ഹെല്‍ത് കെയര്‍ കമ്പനി ഡയറക്ടറുമായ രവികൃഷ്ണയുടെയും കമ്പനിയുടെ മറ്റു ഡയറക്ടര്‍മാരായ ശ്വേതാ മംഗള്‍, നരേഷ് ജെയ്ന്‍ എന്നിവരുടെയും മുംബൈയിലെ വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തി.
രവികൃഷ്ണയെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഉപദേഷ്ടാവ് ഷാഫി മത്തേര്‍, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, രാജസ്ഥാന്‍ പി.സി.സി അധ്യക്ഷന്‍ സചിന്‍ പൈലറ്റ്, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരം, രാജസ്ഥാന്‍ മുന്‍ ആരോഗ്യമന്ത്രി ദാരു മിയ എന്നിവര്‍ക്കെതിരെ സി.ബി.ഐ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയില്‍ രാജസ്ഥാനില്‍ 108 ആംബുലന്‍സ് സര്‍വിസ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ആംബുലന്‍സ് സര്‍വിസിന് കരാര്‍ ലഭിച്ച ‘സിഗിറ്റ്സ ഹെല്‍ത് കെയര്‍’ കമ്പനിയുടെ ഡയറക്ടര്‍മാരാണ് ഷാഫി മത്തേര്‍, കാര്‍ത്തി ചിദംബരം, സചിന്‍ പൈലറ്റ് തുടങ്ങിയവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.