ഗീത ഇന്നെത്തും; ഇന്ത്യ–പാക് സൗഹൃദത്തിന് പുതുചരിത്രം

കറാച്ചി: ഇന്ത്യ-പാക് ബന്ധത്തിന്‍െറ ചരിത്രവഴിയില്‍ ഇനി സംഘര്‍ഷങ്ങളുടെ കഥകള്‍ മാത്രമല്ല പറയാനുണ്ടാവുക. 15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഇന്ത്യന്‍പെണ്‍കുട്ടി ഗീത തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ തിരിച്ചത്തെുന്നതോടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്‍െറ മറ്റൊരധ്യായംകൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്.

അതിര്‍ത്തി കടക്കുമ്പോള്‍ ഏഴോ എട്ടോ വയസ്സുണ്ടായിരുന്ന ഗീത ഇപ്പോള്‍ 23കാരിയാണ്.ഗീതയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തയാറാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടിന് കറാച്ചിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ ഗീതയോടൊപ്പം ഇവരെ സംരക്ഷിച്ച ഈദി ഫൗണ്ടേഷന്‍ ഭാരവാഹിയായ ഫഹദ് ഈദിയുമുണ്ടാകും.

മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധിച്ചശേഷമേ ഗീതയെ കുടുംബത്തിന് കൈമാറുകയുള്ളൂ. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് ഗീതക്ക് തിരിച്ചത്തൊനുള്ള വഴിയൊരുക്കിയത്. ബിഹാറിലാണ് കുടുംബം താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.