മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസില്‍ തൂക്കിലേറ്റിയ യാകൂബ് മേമനെ രക്സാക്ഷിയായി വാഴ്ത്തിയ ആള്‍ ഇന്ത്യ മജലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (മജ്ലിസ് ) പാര്‍ട്ടി നേതാവിനെതിരെ കേസ്. കല്യാണിലെ മജ്ലിസ് നേതാവ് ജാവേദ് ഡോണിനെതിരെയാണ് കേസെടുത്തത്. കല്യാണ്‍-ഡോബ്വലി നഗരസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യാകൂബ് മേമനെ രക്തസാക്ഷിയായി ജാവേദ് ഡോണ്‍ വാഴ്ത്തിയത്.
നഗരസഭാ തെരഞ്ഞെടുപ്പില്‍ മജ്ലിസിന്‍െറ ഒമ്പത് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പാര്‍ട്ടി സ്ഥാനാര്‍ഥി ശക്കീലാ ബാനു വിനുവേണ്ടി വോട്ട് ചോദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം. മുസ്ലിംകള്‍ക്കു വേണ്ടിയാണ് യാകൂബ് മേമന്‍ രക്തസാക്ഷിയായതെന്നും അതിനാല്‍ മുസ്ലിം പാര്‍ട്ടിയായ മജ്ലിസിന് വോട്ട് ചെയ്യണമെന്നും ജാവേദ് ഡോണ്‍ ആവശ്യപെടുകയായിരുന്നു. ഇതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ വയറലായതോടെ രാജ് താക്കറെയുടെ എം.എന്‍.എസ് പരാതിയുമായി രംഗത്തത്തെി. തെരഞ്ഞെടുപ്പ് ഛട്ടം ലംഘിച്ചതിനും പ്രകോപനപരമായി സംസാരിച്ചതിനുമാണ് കേസെടുത്തതെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ ദിലീപ് സൂര്യവംശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.