ന്യൂഡല്‍ഹി: പിടിവാശി ഉപേക്ഷിച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാന നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു വിട്ടുനല്‍കണമെന്നും കെജ്രിവകള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും അധ:പതിച്ച അവസ്ഥയിലാണ് ഡല്‍ഹി പൊലീസിന്‍െറ സേവനം ഏറ്റവും മോശമാണെന്ന് വെളിപ്പെടുത്തുന്ന പുതിയ സര്‍വെ ഫലവുമായാണ് കെജ്രിവാള്‍ മോദിക്കെതിരേ രംഗത്തുവന്നത്. ഡല്‍ഹി പൊലീസിലെ അഴിമതി തടയാന്‍ മോദിക്ക് ഇതുവരെ സാധിച്ചില്ളെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പൊലീസിന്‍െറ പൂര്‍ണ നിയന്ത്രണം സംസ്ഥാനത്തിനു നല്‍കിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതി തുടച്ചുമാറ്റുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു.
സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സര്‍വെ ഫലം ഉദ്ധരിച്ചായിരുന്നു കെജരിവാളിന്‍െറ ട്വീറ്റുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹിയിലെ ഒരു കുടുംബം ശരാശരി 2,486 രൂപ കൈക്കൂലി നല്‍കേണ്ടി വന്നതായും സര്‍വെ വെളിപ്പെടുത്തുന്നു. അഴിമതി വിരുദ്ധ സേനയുടെയും ഡല്‍ഹി പൊലീസിന്‍െറയും നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനു നല്‍കണം. ഡല്‍ഹി സര്‍ക്കാരിന്‍െറ കീഴിലുള്ള വകുപ്പുകളില്‍ അഴിമതി കുറഞ്ഞതും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.