ന്യൂഡല്‍ഹി: രാജ്യാന്തര കരാറുകള്‍ കുറ്റമറ്റനിലയില്‍ രൂപം നല്‍കുന്നതിന് പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രം. ഇതിനായി കോണ്‍ഗ്രസ് എം.പി സുദര്‍ശന നാച്ചിയപ്പന്‍െറ നേതൃത്വത്തില്‍ 31അംഗ പാര്‍ലമെന്‍ററി സമിതിയെ ചുമതലപ്പെടുത്തി. നടപടികള്‍ എളുപ്പമാക്കാന്‍ നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ അന്താരാഷ്ട്ര നിയമവകുപ്പും രൂപവത്കരിക്കും.
കള്ളപ്പണം തടയുന്നതും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതുമുള്‍പ്പെടെ വിഷയങ്ങളില്‍ നിരവധി കരാറുകള്‍ അന്തിമ ഘട്ടത്തിലായിരിക്കെ രൂപം നല്‍കാന്‍ മാത്രമല്ല, പ്രായോഗികമായി നടപ്പാക്കാനും കാര്യക്ഷമമായ സംവിധാനം ആവശ്യമാണെന്ന് സമിതി തലവന്‍ നാച്ചിയപ്പന്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ മുന്‍നിരയില്‍ നിര്‍ത്തുന്നതാകും പുതിയ സംവിധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ നീതിന്യായ മന്ത്രാലയത്തിന്‍െറ പേരും വിപുലീകരിച്ച് രാജ്യാന്തര നിയമം കൂടി ഉള്‍പ്പെടുത്തുന്നതും ആലോചനയിലാണ്. വിദേശകാര്യ, വ്യവസായ, ധനകാര്യ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരില്‍നിന്ന് പാര്‍ലമെന്‍ററി സമിതി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. സിവില്‍ വ്യോമയാനം, സാമൂഹിക നീതി, തൊഴില്‍, പരിസ്ഥിതി, വനം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരില്‍നിന്നുകൂടി അടുത്ത ദിവസം അഭിപ്രായങ്ങളാരായും.
നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ നിയമ, ഉടമ്പടി വിഭാഗമാണ് വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കരാറുകള്‍, ധാരണകള്‍, ഉടമ്പടികള്‍ എന്നിവ രൂപം നല്‍കുന്നത്. കരാറുകള്‍ രൂപം നല്‍കല്‍ കൂടുതല്‍ സങ്കീര്‍ണമായി മാറിയ സാഹചര്യത്തില്‍ ചെറിയ ഒരു വിഭാഗത്തിനുമാത്രം ഒറ്റക്കു കൈകാര്യം ചെയ്യാനാവില്ളെന്നു കണ്ടാണ് പുതിയ നീക്കമെന്ന് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.