മുംബൈ: അമിതമായ മരുന്ന് കഴിച്ച് താന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ളെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി. ആശുപത്രിയില്‍നിന്ന് ജയിലില്‍ തിരിച്ചത്തെിയ ഇന്ദ്രാണിയുടെ മൊഴിയെടുക്കാനത്തെിയ പൊലീസ് ഉദ്യോഗസ്ഥരോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുവാഹതിയില്‍ താമസിക്കുന്ന അമ്മയുടെ മരണവാര്‍ത്ത കേട്ട ആഘാതത്തിലാണ് താന്‍ കുഴഞ്ഞുവീണതെന്നും അമിതമായ മരുന്ന് കഴിച്ചല്ളെന്നുമാണ് ഇന്ദ്രാണി മൊഴി നല്‍കിയതെന്ന് ജയില്‍ എ.ഡി.ജി.പി ബി.കെ. ഉപാധ്യായ പറഞ്ഞു. 13ാം വയസ്സില്‍ സമാന രീതിയില്‍ കുഴഞ്ഞുവീണിരുന്നുവെന്നും ഇന്ദ്രാണി മൊഴി നല്‍കിയിട്ടുണ്ട്. ആറുദിവസം മുമ്പാണ് ജയിലില്‍ കുഴഞ്ഞുവീണ ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.