കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി

ദൗസ: രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരി ജ്യോതിയെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ്് വീടിനരികെയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണത്. തൊട്ടടുത്തുള്ള വയലില്‍ പണിയെടുക്കുകയായിരുന്നു അമ്മ.

200 അടി താഴ്ചയുള്ള കിണറിന്‍്റെ 60 അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ നീണ്ടരക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇന്ന് രാവിലെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കിണറിനുള്ളില്‍ സ്ഥാപിച്ച കാമറയിലൂടെ കുട്ടിയെ നിരീക്ഷിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.