ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഖുശ്ബു ചൗധരിയുടെ മൃതദേഹമാണ് വനിതാ ഹോസ്റ്റലില്‍  പുലര്‍ച്ചെ കണ്ടെത്തിയത്.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരിച്ച വിവരം മറ്റു വിദ്യാര്‍ഥികള്‍ എയിംസ് സെക്യൂരിറ്റിയെ അറിയിച്ചത്. സെക്യൂരിറ്റി പൊലീസിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ ബികാനീര്‍ സ്വദേശിയായ ഖുശ്ബു ജൂലൈ പത്തിനാണ് എയിംസില്‍ പഠനത്തിനായി ചേര്‍ന്നത്.

കുട്ടിയുടെ സ്വഭാവത്തില്‍ സംശയാസ്പദമായി ഒന്നുമില്ലായിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ഥിനി ഷോപ്പിങ്ങിന് പോയിരുന്നു. എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന കുട്ടിയാണെന്ന് സഹപാഠികള്‍ അറിയിച്ചതായി എയിംസ് വക്താവ് അമിത് ഗുപ്ത പറഞ്ഞു. സ്ഥാപനത്തില്‍ റാഗിങ്ങുള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ കുട്ടി നേരിട്ടിട്ടി െല്ലന്ന് എയിംസിന്‍െറ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായും ഗുപ്ത പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.