ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ നിതീഷ്-ലാലു കൂട്ടുകെട്ടിനൊപ്പം ചേരില്ല. പകരം ഒറ്റ മുന്നണിയായി മത്സരിക്കും. സീറ്റ് ധാരണ രൂപപ്പെടുത്താന്‍ ആഗസ്റ്റ് 25ന് ഇടതുപാര്‍ട്ടികളുടെ യോഗം ചേരുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനം വിശദീകരിച്ച് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ്-ലാലു കൂട്ടുകെട്ടും കോണ്‍ഗ്രസും ഒന്നിച്ചാണ് ബിഹാറില്‍ മത്സരിക്കുന്നത്. ഇവര്‍ക്കിടയില്‍ സീറ്റുധാരണയുമായി. ഈ സാഹചര്യത്തിലാണ് ഇടതുപാര്‍ട്ടികള്‍ വേറിട്ട് മത്സരിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ബിഹാറില്‍ തങ്ങളുടെ മുഖ്യ അജണ്ടയെന്നും യെച്ചൂരി പറഞ്ഞു. ജാതി രാഷ്ട്രീയത്തിനെതിരായ വികാരം ഉയര്‍ത്തി ഇടതു അടിത്തറ ശക്തിപ്പെടുത്താന്‍കൂടി ലക്ഷ്യമിട്ടാണ് മത്സര രംഗത്തിറങ്ങുന്നത്. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ബി.ജെ.പിക്ക് ഗുണകരമാകില്ളേയെന്ന ചോദ്യത്തിന് വിജയിക്കാന്‍ വേണ്ടിയാണ് തങ്ങളും മത്സരിക്കുന്നതെന്നായിരുന്നു മറുപടി. എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ളെന്നും യെച്ചൂരി വിശദീകരിച്ചു.
മോദി സര്‍ക്കാറിന് കീഴില്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ശക്തമാവുകയാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് മോദി സര്‍ക്കാറും മന്ത്രിമാരും നിര്‍ലോഭം പിന്തുണ നല്‍കുന്നു.
ഹിന്ദുത്വ ഭീകരര്‍ പ്രതികളായ തീവ്രവാദ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ മൃദുസമീപനം സ്വീകരിക്കുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അവിടെ മുസ്ലിംകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. ഉള്ളിവില 90 രൂപയിലത്തെി. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും തെറ്റായ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.