ആന്ധ്രയില്‍ ലോറി ട്രെയിനിലിടിച്ച് കര്‍ണാടക എം.എല്‍.എ ഉള്‍പ്പെടെ ആറു പേര്‍മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനന്തപൂരിന് സമീപം ലോറി ട്രെയിനിലിടിച്ച് കര്‍ണാടക എം.എല്‍.എ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ദേവദുര്‍ഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ വെങ്കടേശ് നായികാണ് മരിച്ചത്. പുലര്‍ച്ചെ 2.20 നായിരുന്നു അപകടം.
ബംഗുളൂരു-നന്ദേദ് എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. അനന്ത്പൂര്‍ ജില്ലയിലെ പെനുകൊണ്ടയില്‍ മദകസിരലെവല്‍ ക്രോസിലാണ് അപകടമുണ്ടായത്. ഗ്രാനൈറ്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് ലെവല്‍ ക്രോസ് തകര്‍ത്ത ശേഷമ ട്രെയിനിന്‍െറ എച്ച് 1 കോച്ചില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്‍െറ നാല് ബോഗികള്‍ തകര്‍ന്നു. അഞ്ച് ട്രെയിന്‍ യാത്രക്കാരും ലോറി ഡ്രൈവറുമാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.