സ്മൃതി ഇറാനിയുടെ ലെറ്റര്‍ഹെഡില്‍ അക്ഷരപ്പിശക്

ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ലെറ്റര്‍ ഹെഡില്‍ അക്ഷരത്തെറ്റ്. കത്തില്‍ മന്ത്രിയുടെ പേരും വിലാസവും പദവിയും രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്താണ് ഗുരുതരമായ അക്ഷര തെറ്റുള്ളത്.   മിനിസ്റ്റര്‍ എന്നെഴുതിയിരിക്കുന്നതിലും സന്‍സധന്‍ (റിസോഴ്സസ്) എന്നെഴുതിയിരിക്കുന്നതിലുമാണ് അക്ഷരത്തെറ്റ് കടന്നുകൂടിയിരിക്കുന്നത്.


പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ പ്രകടനത്തില്‍ അധ്യാപകരെ അഭിനന്ദിച്ച് മന്ത്രി അയച്ച കത്തിലാണ് അക്ഷരത്തെറ്റ് കടന്നുകൂടിയത്. അതില്‍ ഒരു അധ്യാപകന്‍ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കത്ത് ട്വിറ്ററില്‍ വൈറലായി. അതേസമയം ലെറ്റര്‍ഹെഡില്‍ തെറ്റ് കടന്നുകൂടിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സ്മൃതി മന്ത്രാലത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.