ഇന്ത്യ-പാക് കൂടിക്കാഴ്ച: കേന്ദ്രത്തിന് അവ്യക്തതയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യ^പാക് ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയിലേക്ക് വ്യക്തമായ രൂപരേഖയില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നയത്തിന്‍െറ കാര്യത്തില്‍ കേന്ദ്രത്തിന് അവ്യക്തതയുണ്ട്. വിഷയങ്ങള്‍ സങ്കീര്‍ണമാണ്. വെല്ലുവിളികളുണ്ട്. പക്ഷേ, സര്‍ക്കാര്‍ അവസരോചിതം പ്രവര്‍ത്തിക്കുന്നില്ളെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

കശ്മീര്‍ വിമതരെ പാകിസ്താന്‍ കൂടിയാലോചനക്ക് ക്ഷണിച്ചത് കാര്യമാക്കരുത്. വിമതരുടെ നിലപാടിനെ കശ്മീര്‍ ജനത തള്ളിക്കളഞ്ഞതാണ്. അവര്‍ക്ക് അനാവശ്യപ്രാധാന്യം നല്‍കേണ്ട കാര്യമില്ല. രാജ്യത്തിന്‍െറ ഐക്യമോ ഭരണഘടനയോ അവര്‍ മാനിക്കുന്നില്ല. ജമ്മു^കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറുണ്ട്. ഒന്നിലധികംതവണ ജനത നിലപാട് വ്യക്തമാക്കിയതുമാണ്. ജമ്മു^കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇക്കാര്യത്തില്‍ മറ്റ് ഒത്തുതീര്‍പ്പുകളില്ല.

ഉഫയില്‍ പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ പാകത്തില്‍ എന്ത് ഉറപ്പാണ് കിട്ടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിട്ടില്ല. ജമ്മു^കശ്മീരിന്‍െറ ഐക്യമാണ് പാകിസ്താന്‍ ചോദ്യംചെയ്യുന്നത്. വിമതരെ കൂടിയാലോചനക്ക് വിളിക്കുന്നതും അതുകൊണ്ടാണ്.

ഉഫ ചര്‍ച്ചക്കുശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കുകയാണ് ചെയ്തത്. സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോകണമെന്ന് സുര്‍ജേവാല അഭിപ്രായപ്പെട്ടു. അതേസമയം, ഭീകരസംഘങ്ങളെ സ്വന്തം മണ്ണില്‍ ഇല്ലാതാക്കുമെന്ന ഉറപ്പ് പാകിസ്താന്‍ നല്‍കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.