ഇസ്രായേലിന്‍െറ പൊലീസ് മുറയില്‍ ഐ.പി.എസുകാര്‍ക്ക് പരിശീലനം

ന്യൂഡല്‍ഹി: മികച്ച പൊലീസ് മുറകളെക്കുറിച്ച് ഐ.പി.എസ് ഓഫിസര്‍മാര്‍ക്ക് ഇതാദ്യമായി ഇസ്രായേലില്‍നിന്ന് പരിശീലനം. ഹൈദരാബാദിലെ എസ്.വി.പി നാഷനല്‍ പൊലീസ് അക്കാദമിയില്‍നിന്ന് രണ്ട് സംഘങ്ങളായി 75 ഐ.പി.എസുകാരാണ് ഇസ്രായേലില്‍ ഇപ്പോള്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നത്.

ഐ.പി.എസ് ട്രെയിനികളെ വിദേശത്തയച്ച് പരിശീലിപ്പിക്കുന്ന പതിവുണ്ട്. സിങ്കപ്പൂരിലേക്കും ജപ്പാനിലേക്കും ഇങ്ങനെ ട്രെയിനികള്‍ പോയിരുന്നു. എന്നാല്‍ കാടന്‍ പൊലീസ് മുറയുടെ ദുഷ്പേരുള്ള ഇസ്രായേലിലേക്ക് ജനാധിപത്യമൂല്യങ്ങള്‍ പിന്തുടരുന്ന ഇന്ത്യ ഐ.പി.എസുകാരെ പരിശീലനത്തിന് വിടുന്നത് ഇതാദ്യമായാണ്. തീവ്രവാദ പ്രവര്‍ത്തനം, ഒളിപ്പോര് തുടങ്ങിയവ നേരിടുന്നതിന്‍െറ വിവിധ രീതികളെക്കുറിച്ചാണ് പ്രധാനമായും പരിശീലനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.