ജമ്മുവില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍െറ വെടിനിര്‍ത്തല്‍ ലംഘനം. ജമ്മുകശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖക്ക് സമീപവുമാണ് പാകിസ്താന്‍ റേഞ്ചേഴ്സിന്‍െറ വെടിവെപ്പുണ്ടായത്. പ്രകോപനമില്ലാതെയാണ് വെടിവെപ്പുണ്ടായതെന്ന് സൈന്യം അറിയിച്ചു. വെടിവെപ്പില്‍ ഒരു സിവിലിയന് പരിക്കേറ്റു. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

സുചേത്ഗഡ്, ആര്‍.എസ് പുര എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. ആര്‍.എസ് പുരയിലുണ്ടായ വെടിവെപ്പിലാണ് 38കാരനായ സുഭാഷ് ചന്ദര്‍ എന്ന സിവിലിയന് വെടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ബി.എസ്.എഫ് ഒൗട്ട്പോസ്റ്റ് ലക്ഷ്യമാക്കിയാണ് പാകിസ്താന്‍െറ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായത്. രാത്രി ഒരു മണിയോടെ ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ 4.30 വരെ നീണ്ടുനിന്നു. തുടര്‍ച്ചയായ പത്താം ദിവസമാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.