സ്വാതന്ത്യദിനാഘോഷം: മുന്‍ സൈനികരുടെ ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനാഘോഷത്തിന്‍െറ ഭാഗമായി ജന്തര്‍ മന്തറിലെ സമരങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ പ്രതിഷേധം. 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മുന്‍സൈനികരാണ് ഒഴിപ്പിക്കലിനിടെ പ്രതിഷേധവുമായി രംഗത്തത്തെിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ജന്തര്‍ മന്തര്‍ വിട്ട് പോവില്ളെന്ന് പ്രഖ്യാപിച്ചതോടെ ഇവരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. സ്വാതന്ത്യദിനത്തിന്‍െറ ഭാഗമായി ജന്തര്‍ മന്തറിലെ സമരക്കാരെയെല്ലാം ഡല്‍ഹി പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും പൊലീസും ചേര്‍ന്നാണ് സമരക്കാരെ ഒഴിപ്പിച്ചത്.

'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതി നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍സൈനികര്‍ രാജ്യവ്യാപക സമരം തുടങ്ങിയത്.  തങ്ങളുടെ രക്തം കൊണ്ട് ഒപ്പു ചാര്‍ത്തിയ നിവേദനം ഇവര്‍ രാഷ്ര്ടപതിക്കും പ്രധാനമന്ത്രിക്കും നല്‍കിയിരുന്നു.

ഒരേ കാലയളവില്‍ ഒരേ പദവിയില്‍ ജോലി ചെയ്തവര്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുമെന്ന് യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 22 ലക്ഷത്തിലേറെ മുന്‍ സൈനികര്‍ക്കും ആറു ലക്ഷം യുദ്ധ വിധവകള്‍ക്കും ഗുണം ചെയ്യുന്ന നിര്‍ദേശമാണിത്. എന്നാല്‍, ധനകാര്യവകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പദ്ധതി മുടങ്ങി. പദ്ധതി നടപ്പാക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. കേന്ദ്ര പ്രതിരോധ ധനകാര്യ വകുപ്പുകള്‍ തമ്മില്‍ സമവായമാവാത്തതിനാല്‍ നീണ്ടുപോകുകയാണ്. മുന്‍സൈനികരുമായി പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും നടപ്പാക്കുന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.