ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം അവസാനിച്ചത് സമീപ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മോശം ചരിത്രം രചിച്ച്. ജൂലൈ 21ന് തുടങ്ങിയ സമ്മേളനം ആഗസ്റ്റ് 13ന് പിരിഞ്ഞപ്പോള്‍ രാജ്യസഭ പത്തിലൊന്ന് സമയംപോലും പ്രവര്‍ത്തിച്ചില്ല. പാഴായത് 82 മണിക്കൂര്‍. ബഹളങ്ങള്‍ക്കിടെ ലോക്സഭയുടെ ‘പ്രവര്‍ത്തനക്ഷമത’ 48 ശതമാനത്തിലേക്ക് താഴ്ന്നു. 34 മണിക്കൂറാണ് അവിടെ പാഴായത്. ഇതിനു പക്ഷേ പ്രതിപക്ഷമോ ഭരണപക്ഷമോ പ്രധാന ഉത്തരവാദിയെന്ന ചോദ്യം ബാക്കി.
രാജ്യസഭ ചരിത്രത്തില്‍ 15 വര്‍ഷത്തിനിടെ ഇത്ര കലങ്ങിപ്പോയ സമ്മേളനമില്ല. ലോക്സഭയില്‍ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടായിട്ടും സഭാനടപടി ദിനേന കലങ്ങി. അഞ്ചുവര്‍ഷം മുമ്പ് 2ജി വിഷയത്തില്‍ പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ശീതകാല സമ്മേളനം കലക്കിയതിനുശേഷമുള്ള മോശം ചരിത്രമാണ് ഇപ്പോഴത്തേത്. ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറഞ്ഞൊപ്പിച്ചതിന്‍െറ കണക്ക് നോക്കിയാല്‍ പ്രതിദിനം ശരാശരി മൂന്ന്.
ആദ്യ രണ്ടാഴ്ച ഒന്നും നടന്നില്ല. പിന്നെ ലോക്സഭയില്‍ ബഹളം വകവെക്കാതെ നടപടി മുന്നോട്ടുനീക്കാനായി ഭരണപക്ഷത്തിന്‍െറയും സ്പീക്കറുടെയും ശ്രമം. ഇതുവഴിയാണ് പ്രവര്‍ത്തനക്ഷമത വര്‍ധിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ചു. ഇതിനെല്ലാമിടയില്‍ എം.പിമാരുടെ ഹാജര്‍ 75 ശതമാനം. പ്ളക്കാര്‍ഡും മുദ്രാവാക്യവുമായി നടുത്തളത്തില്‍ ഇറങ്ങിയവരില്‍ 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചു ദിവസം സസ്പെന്‍ഡ് ചെയ്ത് സമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള ലോക്സഭാ സ്പീക്കറുടെ ശ്രമം പാളി. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചത്തെുകയും ബഹളം തുടരുകയും ചെയ്ത എം.പിമാര്‍ക്കെതിരെ പക്ഷേ, നടപടിയുണ്ടായില്ല.
ലോക്സഭയില്‍ ലളിത് മോദി വിഷയത്തില്‍ കഴിഞ്ഞദിവസം നടന്ന അടിയന്തരപ്രമേയ ചര്‍ച്ച അടക്കം അഞ്ചു മണിക്കൂര്‍ ചര്‍ച്ചയാണ് ലോക്സഭയില്‍ ബഹളത്തിന്‍െറ അകമ്പടിയില്‍ നടന്നത്. ഒമ്പത് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതില്‍ എട്ടും പാര്‍ലമെന്‍റില്‍ വെച്ചു. പക്ഷേ, 12 ബില്ലുകള്‍ പാസാക്കാന്‍ ലക്ഷ്യമിട്ടതില്‍ ഒരെണ്ണം മാത്രമാണ് പാസാക്കാനായത്. അത് ഡല്‍ഹി ഹൈകോടതി നിയമ ഭേദഗതി ബില്ലാണ്. വ്യവസായികള്‍ക്ക് അനുകൂലമായി വന്‍കിട പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങിയ സര്‍ക്കാറിന്‍െറ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനു പിന്നാലെ ചരക്കുസേവന നികുതി ബില്ലും കട്ടപ്പുറത്തായി. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.