ന്യൂഡല്‍ഹി: സംവാദത്തിന്‍െറ വേദിയാകേണ്ട പാര്‍ലമെന്‍്റ് സംഘര്‍ഷ ഭൂമിയായി മാറിയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്യദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ സംവാദത്തിനാണ് ജനപ്രതിനിധികള്‍ തയാറേകേണ്ടത്. എന്നാല്‍ അതിന് തയാറാകാതെ പോരടിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അത് നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. പാര്‍ലമെന്‍റിന്‍െറ മഴക്കാല സമ്മേളനം പൂര്‍ണമായും ബഹളത്തില്‍ ഒലിച്ചുപോയതിന്‍െറ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.
ജനാധിപത്യസ്ഥാപനങ്ങള്‍ കടുത്ത സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഊര്‍ജസ്വലമായ നമ്മുടെ ജനാധിപത്യത്തിന്‍െറ വേരുകള്‍ ആഴത്തിലേക്ക് ഇറങ്ങിയതാണ്. എന്നാല്‍ അതിന്‍െറ ഇലകള്‍ വാടാന്‍ തുടങ്ങിയിരിക്കുന്നു. ഈ രംഗത്ത് നവീകരണത്തിന് സമയമായിരിക്കുന്നു.
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇപ്പോള്‍ നാം ശ്രമിച്ചി െല്ലങ്കില്‍ 70 വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്ത സേവനങ്ങള്‍ക്ക് നാം ആദരിക്കുകയും ആരാധിക്കുകയും ചെയ്തവര്‍ക്ക് നമ്മോട് ആദരവുണ്ടാകുമോ. ഇതിന്‍െറ ഉത്തരം അത്ര സുഖകരമായിരിക്കില്ല. എന്നാല്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം.
ബഹുസ്വരമായതുകൊണ്ടുതന്നെ നമ്മുടെ ജനാധിപത്യം സര്‍ഗാത്മകമാണ്. എന്നാല്‍ ക്ഷമയും പരസ്പര സഹകരണവുമാണ് ഇതിനെ പരിപോഷിപ്പിക്കേണ്ടത്. സമൂഹത്തിന്‍െറ പൊരുത്തവും ഐക്യവും സ്ഥാപിത താത്പര്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. സാങ്കേതിക വിദ്യകള്‍ നിമിഷങ്ങള്‍ തോറും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രാജ്യത്തിന്‍െറ ഏകത തകരാതെ നോക്കാന്‍ നാം ജാഗ്രത പാലിക്കണം.
തീവ്രവാദത്തിനും അക്രമത്തിനും എതിരെ കര്‍ശന നടപടി തുടരും. രാഷ്ട്രത്തിന്‍െറ സുരക്ഷ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.