ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ന്യൂഡല്‍ഹിയിലത്തെി. വന്‍ശക്തി രാഷ്ട്രങ്ങളുമായി ആണവ കരാറില്‍ ഒപ്പുവെച്ചശേഷം  ഇന്ത്യയിലത്തെുന്ന ആദ്യ ഇറാനി മന്ത്രിയാണ് ശരീഫ്. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയിലത്തെിയ അദ്ദേഹം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.
ഇറാന്‍ ജയിലിലുള്ള ഒമ്പത് ഇന്ത്യന്‍ നാവികരുടെ മോചനം ചര്‍ച്ചയില്‍ വിഷയമായി. നാവികരുടെ മോചനത്തിന് ഇറാന്‍ ആവശ്യപ്പെട്ട മോചനദ്രവ്യം പിന്‍വലിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇറാനില്‍ നിര്‍മാണത്തിലിരിക്കുന്ന ചബഹാര്‍ തുറമുഖത്തിന് മോദി പിന്തുണ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുകൂടി ഉപകാരപ്പെടുന്ന തുറമുഖ നിര്‍മാണത്തില്‍ ഇന്ത്യ 8.5കോടി ഡോളര്‍ നിക്ഷേപിക്കുന്നുണ്ട്. വന്‍ശക്തി രാഷ്ട്രങ്ങളുമായി ആണവ കരാറിലത്തെിയ ഇറാനെ അഭിനന്ദിക്കാനും മോദി മറന്നില്ല. ആണവ ചര്‍ച്ചകളില്‍ ഇറാന്‍ പ്രതിനിധിസംഘത്തെ നയിച്ചിരുന്നതും ജവാദ് ശരീഫായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.