ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഇന്ത്യന്‍ സേനയുടെ മുന്നേറ്റം. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയെയും അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയെയും പാകിസ്താന്‍ സേനയെയും പിന്തള്ളിയാണ് ഇന്ത്യന്‍ ആര്‍മി ഒന്നാമതായത്. ഫേസ്ബുക് പേജുകളുടെ റാങ്കിങ് നിശ്ചയിക്കുന്ന ഏജന്‍സിയായ ‘പീപ്ള്‍ ടോക്കിങ് എബൗട്ട് ദാറ്റ്’ (പി.ടി.എ.ടി) ആണ് സൈന്യം രണ്ടാംതവണയും ഒന്നാമതായെന്ന് വ്യക്തമാക്കിയത്. മാസംതോറുമാണ് റാങ്കിങ്.
രണ്ടുമാസം മുമ്പായിരുന്നു സൈന്യം ആദ്യമായി ഒന്നാമതത്തെിയത്. ഇന്ത്യക്ക് അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സൈനിക കേന്ദ്രങ്ങള്‍ പ്രതികരിച്ചു. 29 ലക്ഷം പേരാണ് ഇതിനകം ആര്‍മിയുടെ ഒൗദ്യോഗികപേജ് ലൈക് ചെയ്തത്. ദിവസവും 25 ലക്ഷം ഹിറ്റാണ് പേജിന് ലഭിക്കുന്നത്. ട്വിറ്ററില്‍ 4,47,000 പേരും ആര്‍മിയുടെ പിന്നാലെയുണ്ട്.
അതേസമയം, ഇന്ത്യയും പാകിസ്താനും ഫേസ്ബുക്കിലും അതിര്‍ത്തികള്‍ കൊട്ടിയടച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഫേസ്ബുക് പേജ് പാകിസ്താനിലും പാകിസ്താന്‍േറത് ഇന്ത്യയിലും ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.