അശ്ലീല വെബ്സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാവില്ല -കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അശ്ളീല വെബ്സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാവില്ളെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, കുട്ടികളുടെ അശ്ളീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.

ഒരു വെബ്സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈറ്റ് പ്രത്യക്ഷപ്പെടാം. ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധം പ്രായോഗികമാവില്ല. ജനങ്ങളുടെ കിടപ്പുമുറികളില്‍ സര്‍ക്കാരിന് എത്തി നോക്കാന്‍ സാധിക്കില്ളെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.

857 അശ്ളീല വെബ് സൈറ്റുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ ടെലികോം മന്ത്രാലയം ചൊവ്വാഴ്ച ഉന്നതതലയോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് കുട്ടികളുടെ അശ്ളീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ മാത്രം നിരോധിക്കാന്‍ തീരുമാനിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.