ഇന്ത്യ–പാക് ചര്‍ച്ച 23,24 തീയതികളില്‍

ന്യൂഡല്‍ഹി:  ഇന്ത്യ-പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേശകതല ചര്‍ച്ച ആഗസ്റ്റ് 23,24 തീയതികളില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്ന  വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍െറയും ഗുരുദാസ്പൂര്‍ ഭീകരാക്രമണങ്ങളുടെ പിന്നില്‍ പാകിസ്താനാണെന്ന ആരോപണത്തിന്‍െറയും പശ്ചാത്തലത്തില്‍ നയതന്ത്രചര്‍ച്ചകള്‍ നടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഊഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നയതന്ത്രചര്‍ച്ചകള്‍ക്ക് ധാരണയിലത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.