ബിരുദദാന ദിനം പെൺകുട്ടികൾക്കായി നടുറോഡിൽ ഗാനമാലപിച്ച്​ ട്രക്ക്​ ഡ്രൈവർ; വൈറലായി വിഡിയോ

ന്യൂയോർക്ക്​: ബിരുദദാന ദിനാഘോഷ വേളയിൽ ചിത്രങ്ങളെടുക്കാൻ വേണ്ടി വീട്ടുമുറ്റത്തേക്കിറങ്ങിയതായിരുന്നു ആ രണ്ട്​ പെൺകുട്ടികൾ. എന്നാൽ അപരിചിതനായ ഒരു ട്രക്ക്​ ഡ്രൈവറുടെ ആശംസാ ഗാനവും അനുഗ്രഹവും കൊണ്ട്​ അവർ ചിന്തിച്ചതിലും മനോഹരമായി ആ ദിനം മാറി.  അമേരിക്കൻ ബാസ്​കറ്റ്​ബാൾ താരം റെക്​സ്​ ചാപ്​മാനാണ്​ വൈകാരികത തുളുമ്പി നിൽക്കുന്ന ആ  വൈറൽ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​​.  

ബിരുദദാനത്തിൻെ ചിത്രമെടുക്കാൻ വീട്ടുമുറ്റ​ത്ത്​ ഇറങ്ങി നിൽക്കുന്ന രണ്ട്​ പെൺകുട്ടികൾക്കായാണ്​ ബ്രൂസ്​ എന്ന്​ ശുചീകരണ തൊഴിലാളിയാണ്​ ഗാനം ആലപിച്ചത്​. മരിച്ചുപോയ തൻെറ രണ്ട്​ പെൺകുട്ടികളുടെ ഓർമ പു​തുക്കുകയായിരുന്നു അദ്ദേഹം. 

ഫോ​ട്ടോ എടുക്കാനായി പെൺകുട്ടികൾ  മുറ്റത്തേക്കിറങ്ങിയത്​ ശ്രദ്ധയിൽ പെട്ട ഡ്രൈവർ ട്രക്ക്​ നടുറോഡിൽ നിർത്തി. ഇത്​ ഞാൻ  മനോഹരമാക്കി തരാം എന്ന്​ പറഞ്ഞുകൊണ്ട്​ അയാൾ പാടാൻ തുടങ്ങി. ശേഷം അദ്ദേഹം പറഞ്ഞു  ‘ എനിക്കെൻെറ രണ്ട്​ പെൺകുഞ്ഞുങ്ങളെ ഒരപകടത്തിൽ നഷ്​ടപ്പെട്ടു. നിങ്ങളെപ്പോലുളള്ള പെൺകുട്ടികൾ കഠിനാധ്വാനത്തിലൂടെ വിജയം നേടു​േമ്പാൾ ഞാൻ ആഘോഷിക്കും. ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുക. നിങ്ങളുടെ കുടുംബത്തിൻെറ അഭിമാനമായി നിലകൊള്ളുക’.

അദ്ദേഹം കുട്ടികളെ അനുഗ്രഹിച്ചു. മനോഹരമായ വിഡിയോ ഇഷട​െപട്ട നെറ്റിസൺസ്​ സംഗതി വൈറലാക്കി. ഇതിനോടകം എട്ടര ലക്ഷത്തിലധികമാളുകൾ വിഡിയോ കണ്ടുകഴിഞ്ഞു. ഈ വാർത്ത എഴുതുന്ന സമയം ചാപ്​മാൻെ ട്വീറ്റിന്​ 23000 പേർ ലൈക്കടിക്കുകയും 4900 പേർ റീട്വീറ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​.  ​ 

Tags:    
News Summary - Stranger sings for two girls on their graduation day. Viral video leaves Internet emotional- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.