യൂട്യൂബിൽ ചരിത്രം സൃഷ്ടിച്ച് 'സീ യൂ എഗെയ്ൻ'; ഇതുവരെ കണ്ടത് 300 കോടി ആരാധകർ VIDEO

വിസ് ഖലീഫയുടെ 'സീ യൂ െഗെയ്ൻ' എന്ന സംഗീത വിഡിയോ യൂ ട്യൂബിൽ ചരിത്രം സൃഷ്ടിക്കുന്നു. ഈ സംഗീത ആൽബം രണ്ട് വർഷത്തിനിടെ 2,900,522,980 പേരാണ് കണ്ടത്. ഇതുവരെ ഏറ്റവും കൂടുതൽ പേർ കണ്ട ഗന്നം സ്റ്റൈലിന്‍റെ റെക്കോഡാണ് 'സീ യൂ എഗെയ്ൻ' മറികടന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

സൈയുടെ ഗന്നം സ്റ്റൈൽ എന്ന വിഡിയോ അഞ്ച് വർഷത്തിനിടെ 2,895,721,567 പേർ കണ്ടിരുന്നു. രണ്ട് വർഷത്തിനിടക്കാണ് സീ യൂ എഗെയ്ൻ ഈ റെക്കോർഡ് മറികടന്നത്. ഈ രണ്ട് സംഗീത ആൽബങ്ങൾക്കും ലഭിച്ച ഹിറ്റ് ഏതൊരു കലാകാരനേയും മോഹിപ്പിക്കുന്നതാണ്.

ഫാസ്റ്റ് ഫ്യൂരിയസ് എന്ന സിനിമക്ക് വേണ്ടി ഒരുക്കിയ ഈ വിഡിയോ 2015ലാണ് റിലീസ് ചെയ്തത്. പോൾ വാൾക്കർ എന്ന ഹോളിവുഡ് നടനുള്ള ആദരാഞ്ജലിയായാണ് ഈ ഗാനം സമർപ്പിച്ചിട്ടുള്ളത്. സിനിമ പൂർത്തിയാക്കാൻ കഴിയുന്നതിന് മുൻപ് കാർ അപകടത്തിൽ കൊല്ലപ്പെടുകയായിരുനനു പോൾ വാൾക്കർ.

ചാർലി പുത് രചിച്ച ഈ സംഗീത വിഡിയോക്ക് മൂന്ന് ഗ്രാമി നോമിനേഷനുകളും ഓസ്കാർ നാമനിർദേശവും ലഭിച്ചിരുന്നു. 10,000 പേരെങ്കിലും കാണുമെന്ന പ്രതീക്ഷയോടെയാണ് താൻ 2015ൽ യൂട്യൂബിൽ ഗാനം അപ് ലോഡ് ചെയ്തതെന്നും എന്നാൽ ആരാധകരുടെ പ്രോത്സാഹനം തന്നെ ഞെട്ടിച്ചുവെന്നും ചാർലി പുത് ട്വിറ്ററിൽ കുറിച്ചു.

Full View
Tags:    
News Summary - seeyou again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT