അഹമ്മദാബാദ്​: 800 വർഷം നീണ്ട ഇന്ത്യയിലെ മുഗൾ കാലഘട്ടം മോശമായി ചിത്രീകരിക്കാനും ചരിത്രത്തിൽ നിന്നും മായ്​ച്ചു കളയാനും ശ്രമം നടന്ന്​ കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘മുഗളി റാപ്’​ എന്ന പേരിൽ പുതിയ ആൽബവുമായി നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഡിസൈനിലെ (എൻ.​െഎ.ഡി) വിദ്യാർഥികൾ. മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി മുഹ്​സിൻ പെരാരി ഒരുക്കിയ ‘നേറ്റീവ്​ ബാപ്പ’യിൽ നിന്നും പ്രചോദനമുൾകൊണ്ടാണ്​ ഇവർ മുഗളി റാപ്​ നിർമിച്ചിരിക്കുന്നത്​.

എൻ.​െഎ.ഡി ഫിലിം വീഡിയോ ഡിപാർട്ട്​മ​​െൻറ്​ ഹെഡായ അരുൺ ഗുപ്​തയുടെയും പ്രഹ്ലാദ്​ ഗോപകുമാറി​​​െൻറയും നേതൃത്വത്തിലാണ്​ മുഗളി റാപ്​ ഒരുക്കിയത്​. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ മുഗളരെ രാജ്യത്ത്​ അധിനിവേഷക്കാരല്ലാതെ കാണുന്നതിലെന്താണ്​ തെറ്റെന്നും പ്രഹ്ലാദ്​ ഗോപകുമാർ ചോദിക്കുന്നു.​ സാംസ്​കാരികവും വിദ്യാഭ്യാസപരവുമായി അവർ പകർന്ന്​ നൽകിയ കാര്യങ്ങൾ ഒരു പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Full View

നമ്മുടെ സംസ്​കാരമനുസരിച്ച്​ പുറത്ത്​ നിന്നും വന്നവർ എന്നൊന്നില്ല, ഇവിടേക്ക്​ വരുന്നവരെ സ്വീകരിച്ച്​ അവരിലുള്ള നല്ല കാര്യങ്ങൾ ഉൾകൊണ്ട്​ നമ്മളിലൊരാളായി അവരെയും ഇവിടെ ജീവിക്കാനനുവദിക്കു​ന്നതാണ്​ ഇന്ത്യൻ സംസ്​കാരമെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.

അഹമ്മദാബാദിൽ ചിത്രീകരിച്ച റാപ്​ സോങ് മുഗൾ രാജ വംശം ഇന്ത്യക്ക്​ നൽകിയ സംഭാവനകളെ കുറിച്ചാണ്. അവർ ഇന്നത്തെ സാഹചര്യത്തിൽ നേരിടുന്ന അവഗണനയെ കുറിച്ചും ചരിത്രത്തിൽ നിന്നും പാഠപുസ്​തകങ്ങളിൽ നിന്നും അവരെ മായ്​ക്കുന്നതിനെ കുറിച്ചും മോശമായി ചിത്രീകരിക്കുന്നതിനെ കുറിച്ചുമാണ്​.

Full View

 

Tags:    
News Summary - ‘Mughlai Wrap’: A hip-hop music video from NID - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT