Posted On
date_range Updated On
date_range വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
വൈക്കം: കാറ്റേ കാറ്റേ പൂക്കാമരത്തിൽ എന്ന ഗാനം ആലപിച്ച് മലയാള സംഗീതലോകത്തിൽ സ്ഥാനമുറപ്പിച്ച സംഗീതജ്ഞ വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം ബന്ധുക്കളുടെയും സംഗീതാസ്വാദകരുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ഉദയനാപുരത്ത് ഉഷാ നിലയത്തിൽ നടന്നു.
ഒക്ടോബർ 22നാണ് വിവാഹം. സംഗീതാസ്വാദകനായ പാലാ പൂലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈലാകുമാരിയുടെയും മകൻ അനൂപാണ് വരൻ. മികച്ച പാട്ടുകാരനും മിമിക്രി കലാകാരനുമാണ്.
രണ്ടുവർഷത്തിലേറെയായി വിജയലക്ഷ്മിയും കുടുംബവുമായി ഉണ്ടായിരുന്ന സൗഹൃദബന്ധം വിവാഹബന്ധത്തിന് വഴിമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.