????????? ?????????? ??????

പ്രായം കുറഞ്ഞ സംഗീതസംവിധായകന്‍റെ ഗാനം പാടി വിദ്യാധരന്‍ മാസ്റ്റര്‍

കോട്ടയം: ഇന്ത്യയിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകരില്‍ ഒരാളാണ് തേജസ് എബി ജോസഫ് എന്ന പന്ത്രണ്ടുകാരന്‍. തേജസിന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം പാടിയതാവട്ടെ മലയാളത്തിലെ ഏറ്റവും മുതിര്‍ന്ന തലമുറ സംഗീതസംവിധായകരില്‍ ഒരാളായ വിദ്യാധരന്‍ മാസ്റ്റര്‍. തേജസ് ഇതിനു മുമ്പ് സംഗീതം ചെയ്ത പാട്ടുപാടിയത് സംഗീതസംവിധായകനും ഗായകനുമായ ശരത്താണ്. സംഗീതത്തോടുള്ള തേജസ്സിന്റെ അര്‍പ്പണവും പ്രതിഭയുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് രണ്ടു സംവിധായകരും പറയുന്നു.
 
സംഗീതം മാത്രമല്ല പശ്ചാത്തലസംഗീതവും പ്രോഗ്രാമിങ്ങും ചെയ്യുന്നത് പിയാനോയില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്നും ഗ്രേഡുകള്‍ സ്വന്തമാക്കിയ തേജസ് തന്നെ. വ്യത്യസ്തമായ കോർഡ്‌സ് പ്രോഗ്രഷനാണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നതെന്ന് വിദ്യാധരന്‍ മാസ്റ്റര്‍ പറയുന്നു. പുതിയ പാട്ടിന്റെ വരികള്‍ തേജസിന്റെ അച്ഛനും പുല്ലാങ്കുഴല്‍ വാദകനുമായ എബിയുടേതാണ്. ഡിസി ബുക്‌സ് മീഡിയാലാബാണ് അയ്യപ്പഭക്തിഗാനം തയാറാക്കിയിരിക്കുന്നത്.

Full View
Tags:    
News Summary - vidyadaran master sings ayyappa devotional song for Tejas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT