യുവ നടൻ രാഹുൽ മാധവ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കണ്ണാന്തളിർ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അനിൽ പനച്ചൂരാെൻറ വരികൾക്ക് വിശ്വജിത്താണ് ഇൗണം നൽകിയിരിക്കുന്നത്.
ഗോവിന്ദ് വരാഹ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മധു, റിസബാവ, ശ്രവ്യ, നീന കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. കിഷൻ സാഗറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബുവാണ് 'വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി'നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.