Posted On
date_range Updated On
date_range മാനത്തെ കനലാളി പുലരി പിറന്നേ; തരംഗമാവാൻ തീവണ്ടിയിലെ മറ്റൊരു ഗാനം VIDEO
ജീവാംശമായി എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം തീവണ്ടി എന്ന ടൊവിനോ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ‘മാനത്തെ കനലാളി പുലരി പിറന്നേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ കൈലാസ് മേനോനും ആൽഫോൻസ് ജോസഫും ചേർന്നാണ്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റേതാണ് വരികൾ.
നവാഗതനായ ഫെലിനി ടി.പിയാണ് തീവണ്ടി സംവിധാനം ചെയ്യുന്നത്. ആഗസ്ത് സിനിമാസിെൻറ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിെൻറതായി പുറത്തുവന്ന ഗാനങ്ങളും ട്രയിലറുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.