‘വാന്നാബി’ എന്ന ഒറ്റ ആൽബത്തിലൂടെ ലോക പ്രശസ്തരായി മാറിയ ‘സ്പൈസ് ഗേൾസ്’ എന്ന പോപ് മ്യൂസിക് ബാൻറ് സംഗീത ലോകത്തേക്ക് മടങ്ങിയെത്തുന്നു. വിഖ്യാത ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിെൻറ ഭാര്യയടക്കം അഞ്ച് പേരടങ്ങിയ സ്പൈസ് ഗേൾസ് ഒരു കാലത്ത് സംഗീത പ്രേമികളുടെ ഇഷ്ട ബാൻറായിരുന്നു.
പ്രഥമ ആൽബമായ വാന്നാബി തരംഗമായതിന് ആറ് വർഷങ്ങൾക്ക് ശേഷം അഞ്ച് പേരും പല വഴിക്ക് പിരിഞ്ഞിരുന്നു. ഇവരുടെ തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുകയാണ് പോപ് സംഗീത ആരാധകർ. 2012ലെ ഒളിമ്പിക്സിെൻറ ക്ലോസിങ് സെറിമണിയിലെ സ്പൈസ് ഗേൾസിെൻറ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരുമിച്ച് പുതിയ അവസരങ്ങൾ കണ്ടെത്താനുള്ള ഏറ്റവും മികച്ച സമയമാണിതെന്ന് അഞ്ച് പേരും പ്രസ്താവനയിൽ പറഞ്ഞു. സ്പൈസ് ഗേൾസ് എന്ന ബാൻറിെൻറ പഴയ പ്രതാപം തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.