മഡ്രിഡ്: വിഖ്യാത സ്പാനിഷ് ഒാപറ ഗായിക മോൺസ്റത് കാബലെ അന്തരിച്ചു. ബാഴ്സലോണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. 1992ൽ ബാഴ്സലോണ ഒളിമ്പിക്സിൽ ഫ്രെഡി മെർകുറിയുമൊത്ത് പാടിയ ഗാനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 50 വർഷമായി ഒാപറ ഗാനരംഗത്ത് സജീവമായിരുന്നു.
1933ൽ ബാഴ്സലോണയിലാണ് ജനനം. ബിരുദ പഠനം പൂർത്തിയാക്കിയതിനുശേഷം ഇറ്റലിയിലേക്കു പോയി. ഗാനാലാപന രംഗത്ത് സജീവമായി. അവരുടെ പ്രകടനവും മാസ്മരിക ശബ്ദവും പെെട്ടന്നുതന്നെ സംഗീതലോകത്ത് പ്രശസ്തയാകാൻ കാരണമായി. അധികം വൈകാതെ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന പാട്ടുകാരിയായി. ആരോഗ്യം മോശമായത് കരിയറിനെയും ബാധിച്ചു. 1985ൽ ബ്രെയിൻ ട്യൂമർ ബാധിച്ച് മൂന്നുമാസം ചികിത്സതേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.