ബാങ്കുവിളിക്കെതിരെ സോനുനിഗത്തി​​െൻറ ട്വീറ്റ്​ വിവാദത്തിൽ

മുംബൈ: മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകൻ സോനു നിഗം വിവാദത്തിൽ. ‘‘എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലർച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക്  ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും’’- എന്നായിരുന്നു സോനുവിെൻറ ട്വീറ്റ്. ഇതിനെതിരെ നിരവധി റീട്വീറ്റുകൾ എത്തി.

 എന്നാൽ ബാങ്കുവിളിക്കാൻ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനെതിരെ സോനു വീണ്ടും ട്വീറ്റ് ചെയ്തു.  ‘‘പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുേമ്പാൾ വൈദ്യുതി ഇല്ലായിരുന്നു. എഡിസണിനു ശേഷം താൻ എന്തിന് ഇൗ അപസ്വരം കേൾക്കേണം’’ എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.  

 

മത വിശവാസികളല്ലാത്തവരെ ഉണർത്താൻ ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വിശ്വാസകളെ ഉണർത്തുന്നതിനായി വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നില്ല. പിന്നെ എന്തിനാണിതെന്നും തുടർന്നുള്ള ട്വീറ്റുകളിൽ സോനു നിഗം ചോദിക്കുന്നു.

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യൽമീഡയയിൽ വിമർശമുയരുകയാണ്. ചിലർ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.  ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലർ മറുപടി ട്വീറ്റായി പരിഹസിക്കുന്നു. മറ്റു മതങ്ങളെ കൂടി ഉൾക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാൻ സോനു നിഗം തയാറാകണമെന്നും വിമർശമുയരുന്നുണ്ട്.

 

Tags:    
News Summary - Sonu Nigam Tweets Against Azaan on Loudspeaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT