എസ്​.പി ബാലസുബ്രഹ്​മണ്യം

ഗായകൻ എസ്​.പി ബാലസുബ്രഹ്​മണ്യത്തിന്​ കോവിഡ്​

ചെ​ന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്​മണ്യത്തിന്​ കോവിഡ്​. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. വിഡിയോ സന്ദേശത്തില​ൂടെ എസ്​.പി.ബി തന്നെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

എസ്​.പി ബാലസുബ്രഹ്​മണ്യത്തി​െൻറ വിഡിയോ സന്ദേശം നടൻ കായൽ ദേവരാജ്​ ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ പങ്കുവെച്ചു. എസ്.പി.ബിയെ ചെന്നൈയിലെ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ത​െൻറ ആരോഗ്യ നില തൃപ്​തികരമാണെന്നും ആരും ത​െൻറ ആരോഗ്യ നിലയെ കുറിച്ച്​ ഓർത്ത്​ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

''മൂന്നു ദിവസമായി തനിക്ക്​ നെഞ്ചിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഒരു ഗായകനെ സംബന്ധിച്ചിടത്തോളം അത്​ ശല്യമാണ്. ജലദോഷവും പനിയുമുണ്ടായി. ഈ മൂന്ന്​ കാര്യങ്ങളല്ലാതെ എനിക്ക്​ മറ്റ്​ പ്രശ്​നങ്ങളില്ല. എന്നാൽ അത്​ ലഘുവായി കാണാൻ തയാറായില്ല. ആശുപത്രിയിൽ പോയി, പരിശോധിച്ചു. കൊറോണ പോസിറ്റിവ്​ ആണ്​. വീട്ടിൽ പോയി ക്വാറൻറീനിൽ ഇരിക്കാനും മരുന്നു കഴിക്കാനുമാണ്​ നിർദേശിച്ചത്​. പക്ഷെ എനിക്കത്​ കഴ​ിയില്ല. കുടുംബത്തോ​ടൊപ്പം നിന്ന്​്​ അങ്ങനെ ചെയ്യുന്നത്​ ബുദ്ധിമുട്ടാണ്​. അവർക്ക്​ നമ്മുടെ കാര്യത്തിൽ വലിയ ശ്രദ്ധയായതിനാൽ കുടുംബത്തിന്​ നമ്മളെ ഒറ്റക്കാക്കാൻ പറ്റില്ല. അതു​െകാണ്ട്​ ആശുപത്രിയിൽ അഡ്​മിറ്റ്​ ആയി.

എ​െൻറ സുഹൃത്തുക്കൾ എല്ലാവരും ഇവിടെയുണ്ട്​. അവർ എന്നെ നന്നായി നോക്കുന്നുണ്ട്​. ഞാൻ വള​െര നല്ല കൈകളിലാണ്​. എനിക്ക്​ നല്ല ആരോഗ്യമുണ്ട്​. അത്​ ഓർത്ത്​ അസ്വസ്ഥരാവേണ്ട. അതുകൊണ്ട്​ എനിക്കെങ്ങനെയുണ്ടെന്ന്​ അറിയാൻ വിളിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കേണ്ട.​ ജലദോഷവും പനിയും ഒഴിച്ചു നിർത്തിയാൽ ഞാൻ പരിപൂർണമായ​ും ആരോഗ്യവാനാണ്​. രണ്ട്​ ദിവസത്തിനുള്ളിൽ ആശുപത്രി വിടും. നിരവധി പേർ ആരോഗ്യവിവരം അറിയാനായി വിളിക്കുന്നു. നിങ്ങളുടെ ശ്രദ്ധയിൽ വളരെയേറെ നന്ദിയുണ്ട്​'' -എസ്​.പി.ബി വിഡിയോ സന്ദേശത്തിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT