???????? ??????? ????? ????????????????? ????????????????? ???????????? ???????????? ???? ??????????????, ??. ?????, ?????????????? ????????? ????????

നഗരം നേരിട്ടുകേട്ടു; ബി. വസന്തയുടെ സ്വരമാധുരി

കോഴിക്കോട്: ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും...’, ‘യവന സുന്ദരീ...’,  ‘കിഴക്കേമലയിലെ വെണ്ണിലാവൊരു...’ തുടങ്ങി മലയാളികള്‍ എന്നും നെഞ്ചോടുചേര്‍ക്കുന്ന ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടും മലയാളികള്‍ അര്‍ഹമായ അംഗീകാരം നല്‍കിയില്ളെന്ന പരിഭവത്തോടെയാണ് പ്രശസ്ത ഗായിക ബി. വസന്ത കോഴിക്കോട് എത്തിയത്. എന്നാല്‍, സംഗീതത്തെ ഏറെ സ്നേഹിക്കുന്ന നഗരത്തില്‍  അവര്‍ പരിഭവങ്ങളേതുമില്ലാതെ ഒരു സംഗീതമഴ പെയ്യിച്ചു.

ലയണ്‍സ് ക്ളബ് ഇന്‍റര്‍നാഷനലിന്‍െറ എം.എസ് ബാബുരാജ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഏറ്റുവാങ്ങാനത്തെിയതായിരുന്നു ബി. വസന്ത. ഒപ്പം കാലമേറെ കഴിഞ്ഞിട്ടും തന്‍െറ സ്വരമാധുരി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ളെന്ന് തെളിയിക്കുകയും ചെയ്തു. പ്രമുഖ ഗായകരായ കൃഷ്ണചന്ദ്രനും സുനില്‍ കുമാറിനുമൊപ്പം എല്ലാം മറന്ന് അവര്‍ പാടി. ‘സത്യം...ശിവം...സുന്ദരം’, ‘ആയിരം കാതമകലെ...’, ‘ഇസ്രയേലിന്‍ നാഥനായി...’ എന്നീ പാട്ടുകള്‍ മനോഹരമായി സംയോജിപ്പിച്ചാണ് മൂന്നുപേരും ചേര്‍ന്ന് ആദ്യഗാനം പാടിയത്. തുടര്‍ന്ന് ‘കസവിന്‍െറ തട്ടമിട്ട്...’, ‘മേലേ മാനത്ത്...’ തുടങ്ങിയ പാട്ടുകളും നൊസ്റ്റാള്‍ജിയ എന്ന പരിപാടിയില്‍ അവര്‍ പാടി.

ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ലയണ്‍സ് ജില്ലാ ഗവര്‍ണര്‍ കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം ബി. വസന്തക്കുള്ള പുരസ്കാരം സമ്മാനിച്ചു. കൃഷ്ണചന്ദ്രനുള്ള അവാര്‍ഡ് ലയണ്‍സ് മുന്‍ ജില്ലാ ഗവര്‍ണര്‍ കെ.സുജിത്തും സമ്മാനിച്ചു. സുനില്‍ കുമാറിന് എം.എസ്. ബാബുരാജ് യുവപ്രതിഭാ പുരസ്കാരം സമര്‍പ്പിച്ചു. ലയണ്‍സ് ജില്ലാ പി.ആര്‍.ഒ വി.കെ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

ഒയിസ്ക ഇന്‍റര്‍നാഷനല്‍ വനിതാ ചാപ്റ്ററും വോയ്സ് ഓഫ് കാലിക്കറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ലയണ്‍സ്, ഒയിസ്ക ഭാരവാഹികളായ എം. അരവിന്ദബാബു, സെനോണ്‍ ചക്യാട്ട്, പി. സജീവ്കുമാര്‍, മോഹന്‍, ലേഖ, സീന വിജയന്‍, ഫൗസിയ മുബഷിര്‍ എന്നിവര്‍ പങ്കെടുത്തു. സന്തോഷ് പൈ സ്വാഗതവും കെ. പ്രേംകുമാര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - singer b vasantha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT