Posted On
date_range Updated On
date_range സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് പാക് ഗായകൻ ആതിഫ് അസ്ലം പുറത്ത്
പാക് ഗായകൻ ആതിഫ് അസ്ലമിനെ സൽമാൻ ഖാൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി സൂചന. സൽമാൻ ഖാൻ നിർമ്മിക്കുന്ന 'നോട്ട്ബ ുക്ക്' എന്ന ചിത്രത്തിൽ നിന്നാണ് ആതിഫിനെ ഒഴിവാക്കിയത്. പുൽവാമ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാക് കലാകാരൻമാർക്ക് ഏർപ്പെടുത്തുന്ന വിലക്കിനെ തുടർന്നാണ് നടപടി.
ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷൻ പാക് സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. പാകിസ്താനിൽ നിന്നുള്ള നടീനടൻമാരോ കലാകാരൻമാരോ മറ്റ് പ്രവർത്തകരോ ഇനി മുതൽ ഇന്ത്യൻ സിനിമയുടെ ഭാഗമാകില്ലെന്ന് അസോസിയേഷൻ നേരത്തെ നിലപാടെടുത്തിരുന്നു.
ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ടീ സീരിസ് യുട്യൂബിൽ നിന്ന് റാഹേത്ത് ഫത്തേഹ് അലി ഖാൻ, ആത്തിഫ് അസ്ലം എന്നിവരുടെ ഗാനങ്ങൾ യുട്യൂബിൽ നിന്ന് നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.