​കോട്ട്​ വിവാദത്തിലും ഹിറ്റായ രാഹുൽ ഗാന്ധിയുടെ പാട്ട്​ VIDEO

മേഖാലയ: കോൺഗ്രസ്സ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി 70,000 രൂപയുടെ കോട്ട്​ ധരിച്ചെന്ന ബി.ജെ.പിയുടെ ആരോപണം വിവാദമായി തുടരുന്ന സാഹചര്യത്തിലും സാമൂഹിക മാധ്യമങ്ങളിൽ ഒാളമുണ്ടാക്കുകയാണ്​ രാഹുൽ ഗാന്ധിയുടെ പാട്ട്​. ‘വി ഷാൾ ഒാവർ കം’ എന്ന ഇംഗ്ലീഷ്​ ഗാനം മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്​മയുമൊത്താണ് രാഹുൽ പാടുന്നത്​. ഒരു മാധ്യമ പ്രവർത്തക ട്വിറ്ററിലൂടെയാണ്​ രാഹുലി​​​​െൻറ പാട്ട്​ പുറത്ത്​ വിട്ടത്​.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി​ കോൺഗ്രസ്​ അധ്യക്ഷൻ​ മേഘാലയിലെത്തിയിരുന്നു​. സന്ദർശനത്തി​​​​െൻറ ഭാഗമായി സംഗീത പരിപാടിക്ക്​ ക്ഷണിക്കപ്പെട്ട രാഹുൽ മറ്റ് കോൺഗ്രസ്​​ നേതാക്കൻമാ​ർക്കൊപ്പമാണ്​ ചടങ്ങി​ൽ പ​െങ്കടുത്തത്​. സദസ്സിലുള്ളവരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ്​ മുഖ്യമന്ത്രി പാട്ട്​ പാടിയത്​.

‘‘വി ഷാൾ ഒാവർ കം.. വി ഷാൾ ഒാവർ കം.. വി ഷാൾ ഒാവർ കം സം ഡേ’’ എന്ന്​ പാടിയ മുകുളിന്​ സപ്പോർട്ട്​ നൽകി രാഹുലും പാട്ട് ഏറ്റെടുക്കുകയായിരുന്നു. വേദിയിലുള്ളവരും സദസ്സിലുള്ളവരുമെല്ലാം ഒരുമിച്ച്​ പാടുന്ന പാട്ട് രാഹുൽ​ നന്നായി ആസ്വദിക്കുന്നതും കാണാം
 

Tags:    
News Summary - rahul gandhi singing song - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.