പ്രശസ്ത പഞ്ചാബി യുവ ഗായകൻ വെടിയേറ്റ്​ മരിച്ച നിലയിൽ

പഞ്ചാബ്​: പ്രശസ്​ത പഞ്ചാബി റാപ്​ ഗായകൻ നവ്​ജോത്​ സിങ്​ (22) വെടിയേറ്റ്​ മരിച്ച നിലയിൽ. ഞായറാഴ്​ച​ അർധരാത്രിയാണ് പഞ്ചാബിലെ​ ദേര ബസ്സിയിൽ​​ മൃതദേഹം കാണപ്പെട്ടത്​. ​ശരീരത്തിൽ അഞ്ചോളം വെടിയുണ്ടകളേറ്റിരുന്നു. മൃതദേഹത്തി​​െൻറ അടുത്തായി നവ്​ജോതി​​െൻറ കാറും കണ്ടെത്തിയിരുന്നു. 

എസ്​.എ.എസ്​ നഗറിലെ ഒരു വാടക വീട്ടിലാണ്​ നവ്​ജോത്​ താമസിക്കുന്നത്​. രാത്രി ബെഹ്​ര ഗ്രാമത്തിലുള്ള സ്വന്തം​ വീട്ടിലേക്ക്​ പോവുകയായിരുന്ന നവ്​ജോത്​ സംഭവം നടക്കുന്നതിന്​ തൊട്ടുമുണ്ട്​ അമ്മയെ വിളിച്ചിരുന്നുവെന്നും പൊലീസ്​ വ്യക്​തമാക്കി. എന്നാൽ ഒരുപാട്​ വൈകിയിട്ടും കാണാത്തതോടെയാണ്​ വീട്ടുകാർ അന്വേഷിച്ചിറങ്ങിയത്​. 

പൊലീസ്​ അന്വേഷണം ആരംഭിച്ചു​. മോഷണമല്ല കൊലപാതകത്തിന്​ കാരണമെന്ന്​ പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​​. നവ്​ജോതിനെ രാത്രി ഒരു പെൺകുട്ടിയോടൊപ്പം മക്​ഡൊണാൾഡ്​സിൽ കണ്ടതായി കുടുംബ സുഹൃത്ത്​ പൊലീസിനോട്​ പറഞ്ഞിരുന്നു. ഗായക​​െൻറ മരണത്തിന്​ ഇതുമായി ബന്ധമുണ്ടോ എന്ന്​ അന്വേഷിക്കുമെന്നും പൊലീസ്​ അറിയിച്ചു.​​ ​

​കൊല്ലപ്പെടുന്നതിന്​ ഒരാഴ്​ച്ച മുമ്പ്​ ‘കോഹ്​ലി ദാ ഫാൻ’ എന്ന ആൽബം നവ്​ജോത്​ സിങ്​ പുറത്തിറക്കിയിരുന്നു.

Full View
Tags:    
News Summary - Punjabi singer Navjot Singh shot dead-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT