സോൾ: ഗംഗ്നം സ്റ്റൈലിലൂടെ സംഗീത ലോകത്തെ ഹരം പിടിപ്പിച്ച ദക്ഷിണ കൊറിയൻ പോപ് താരം സൈയുടെ പുതിയ ആൽബം നാളെ പുറത്തിറങ്ങും. വൈ.ജി എൻറർടെയ്ൻമെൻറിെൻറ ബാനറിൽ വരുന്ന സൈയുടെ എട്ടാമത്തെ ആൽബത്തിന് ''4X2=8'' എന്നാണ് പേര്.
സൗത് കൊറിയൻ സംഗീത ബാൻറായ ബിഗ് ബാങ്ങിലെ അംഗവും പോപ് ഗായകനുമായ ജി ഡ്രാഗൺ, തയിയാങ്, എപിക് ഹൈയിലെ ടാബ്ളോ, ഇകോണിലെ ബിെഎ, ബോബി എന്നിവരും പുതിയ ആൽബത്തിൽ അണി നിരക്കുന്നുണ്ട്. നാളെ വൈകിട്ട് പുറത്തിറങ്ങുന്ന ആൽബത്തിൽ ''െഎ ലൗവ് ഇറ്റ്, ''ന്യൂ ഫെയ്സ് എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് ട്രാക്കുകൾ.
ദക്ഷിണ കൊറിയയിലെ തലസ്ഥാനത്തെ ഉപഭോഗസംസ്‌കാരത്തെ പരിഹസിച്ചുകൊണ്ട് 2012 ജൂലൈയിൽ പുറത്തിറങ്ങിയ ഗംഗ്നം സ്റ്റൈല്‍ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 300 കോടിയോളം ആൾക്കാരാണ് യൂട്യൂബിൽ ഇൗ വിഡിയോ കണ്ടത്. കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിെൻറ ബേബി എന്ന വീഡിയോയുടെ റെക്കോര്‍ഡായിരുന്നു ഗംഗ്നം സ്റ്റൈല്‍ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.